2011 ഡിസംബർ 24, ശനിയാഴ്‌ച

കാലമെത്തും വരെ

തളിര്ത്തണ്ടിലൊട്ടിനിന്നു 
തലയാട്ടുംനേരത്ത് 
പച്ചപ്ലാവിലയ്കൊരു 
വിചാരമുണ്ട്. 

ഈ അണ്ഡകടാഹത്തില് 
തന്റെ പശിമ നശിയ്ക്കില്ലെന്നും 
കാലച്ചുറ്റു തീരുംവരെ 
താനാണ് 
നേരംകുറിച്ചിടുക എന്നും. 

അടര്ന്നൊടിഞ്ഞു വീഴുന്ന 
പഴുക്കനിലകളെ  
പുച്ഛനോട്ടംകൊണ്ട് 
കുലുക്കിയിടുംനേരത്തും 
ഉള്ളുപിളര്ത്തി 
ഒരു ചിരി ചിരിയ്ക്കുമത്. 

പഴുത്തടര്ന്നവയ്ക്കുമുണ്ട് 
ശേഷംചൊല്ലാന് 
മിച്ചസുഖത്തിനായി 
ഒരു അകസഞ്ചാരം. 

അസ്ഥി ദ്രവിച്ച് 
ഉണങ്ങിപ്പൊടിഞ്ഞ 
മണ്ണൊട്ടിച്ചേര്ന്ന 
ചതുപ്പനിലകളോട് , 
നിലത്തുവീണും 
കാറ്റിനൊത്തു 
കിടന്നുരുളുംപാകമുണ്ട് 
ഞങ്ങള്ക്കിപ്പോഴും 
എന്നൊരു 
പിടയാപ്പിടച്ചില്....!

3 അഭിപ്രായങ്ങൾ:

  1. അടര്ന്നൊടിഞ്ഞു വീഴുന്ന
    പഴുക്കനിലകളെ
    പുച്ഛനോട്ടംകൊണ്ട്
    കുലുക്കിയിടുംനേരത്തും
    ഉള്ളുപിളര്ത്തി
    ഒരു ചിരി ചിരിയ്ക്കുമത്.

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം. ഏതാണ്ടിതേ ആശയത്തില്‍ ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. സമയമുള്ളപ്പോള്‍ വായിക്കണം :)

    http://arunpathiyaril.blogspot.in/2012/04/blog-post_20.html

    മറുപടിഇല്ലാതാക്കൂ